KERALALATEST

തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം കയറിയിറങ്ങി; 10 വയസുകാരന് ദാരുണാന്ത്യം

മാഹി: മാഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനം കയറിയിറങ്ങി കുട്ടി മരിച്ചു. അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷാണ് (10) മരിച്ചത്. മാഹി കടപ്പുറത്ത് എന്‍ഡിഎ പ്രചാരണ വാഹനത്തിനടിയില്‍പ്പെട്ടാണ് അപകടം.മാഹിയില്‍ പ്രചാരണങ്ങള്‍ അവസാനിക്കാനിരിക്കെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വം പ്രചാരണം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രചാരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി എന്‍ഡിഎ പ്രചാരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ കൂടി വാഹനം കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button