BREAKING NEWSLATESTNATIONAL

തൊഴിലിടങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍; ഞായറാഴ്ച മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളില്‍ ഞായറാഴ്ച മുതല്‍ കോവിഡ് വാക്‌സീന്‍ കുത്തിവയ്പു നടത്താം. 45 വയസ് പിന്നിട്ട, നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കുത്തിവയ്പു സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലേതിനു സമാനമായി സ്വകാര്യ സ്ഥാപനങ്ങളില്‍ ഡോസിന് 250 രൂപ വരെ ഈടാക്കാം. വാക്‌സിന്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ചു പ്രത്യേക മാര്‍ഗരേഖ സംസ്ഥാനങ്ങള്‍ക്കു നല്‍കി.നൂറു പേരുണ്ടാകണമെന്നാണ് പറയുന്നതെങ്കിലും 50 പേരുടെയെങ്കിലും റജിസ്‌ട്രേഷനായാല്‍ കുത്തിവയ്പു തുടങ്ങാം. കുത്തിവയ്പിനു 15 ദിവസം മുന്‍പെങ്കിലും അറിയിച്ചിരിക്കണം

Related Articles

Back to top button