BREAKING NEWSKERALALATEST

നേതാക്കള്‍ക്ക് വേണ്ടത് കൂടെ കിടക്കുന്ന സ്ത്രീകളെ; വനിതാ സഖാവിന്റെ തുറന്നു പറച്ചിലില്‍ ഞെട്ടി സിപിഎം നേതൃത്വം

കാസര്‍കോട്: നേതാക്കളുടെ ഇം?ഗിതങ്ങള്‍ക്ക് വഴങ്ങുന്ന വനിതകള്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ നിലനില്‍പ്പുള്ളൂ എന്ന വനിതാ നേതാവിന്റെ ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ സിപിഎം വെട്ടിലായി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.വിധുബാലയാണ് സ്വകാര്യ ടെലഫോണ്‍ സംഭാഷണത്തില്‍ നേതാക്കളുെട സ്വഭാവശുദ്ധിയില്ലായ്മയെ കുറിച്ച് വ്യക്തമാക്കുന്നത്. ഇതിന്റെ ശബ്ദരേഖ പ്രചരിച്ചതോടെ സംഭവം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി യോഗം ചേരും. നീലേശ്വരത്തെ ഇഎംഎസ് സ്മാരക മന്ദിരത്തിലാണ് യോഗം.
ബ്രാഞ്ച് കമ്മിറ്റി മുന്‍ സെക്രട്ടറിയായ യുവാവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഞായറാഴ്ച രാവിലെ മുതലാണ് വാട്‌സാപ്പില്‍ പ്രചരിച്ചു തുടങ്ങിയത്. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ശോച്യാവസ്ഥയില്‍ കിടക്കുന്ന കാലിച്ചാമരം– പരപ്പ റോഡിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് വക മാറ്റിയെന്ന പരാമര്‍ശത്തില്‍ തുടങ്ങുന്ന ഭാഗമാണ് ചോര്‍ന്നത്. ജില്ലാ പഞ്ചായത്ത് കരിന്തളം ഡിവിഷന്‍ അംഗവും കയ്യൂര്‍– ചീമേനി പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആയ കെ.ശകുന്തള ഇടപെട്ടാണിതു ചെയ്തതെന്നും സംഭാഷണത്തില്‍ പറയുന്നു.
ഇതിലൂന്നിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ കിനാനൂര്‍ കരിന്തളത്തെ സിപിഎമ്മില്‍ പുകയുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ വിധുബാല തുറന്നടിക്കുന്നത്. ഇക്കുറി മത്സരത്തിനില്ലെന്ന് ഉറച്ചു നിലപാടെടുത്ത ഇവരെ പാര്‍ട്ടി അച്ചടക്കം ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയും സിപിഎം സ്ഥാനാര്‍ഥി നിര്‍ണയ കണ്‍വന്‍ഷനില്‍ ഇവരെ തഴഞ്ഞ് കെ.ശകുന്തളയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചുവെന്നുമുള്ള ആരോപണം മാസങ്ങളായി ഇവിടെ പുകയുന്നുണ്ട്.
തന്നെ പാര്‍ട്ടിയില്‍ വെട്ടി ഒതുക്കുകയാണ്. മോശം സ്വഭാവം ഉള്ളവരെയാണ് ഉയര്‍ത്തികൊണ്ടുവരുന്നത്. നേതാക്കള്‍ക്ക് വേണ്ടത് കിട്ടുന്നവരുടെ കൂടെയ്യെല്ലാം കിടക്കുന്ന സ്ത്രീകളെയാണ്. ഞാന്‍ അങ്ങനെ ആരുടെയും കൂടെ പോയിട്ടില്ല. അതാണ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതെന്നും സംഭാണഷത്തില്‍ പറയുന്നു. പഞ്ചായത്തിലെ പ്രധാന റോഡിന് അനുവദിച്ച തുക മറ്റൊരു പഞ്ചായത്തിലേക്ക് പാര്‍ട്ടി സ്വാധീനം വഴി മാറ്റിയെന്ന വിഷയത്തില്‍ തുടങ്ങി സിപിഎമ്മിലെ വിഭാഗീയത ചൂണ്ടിക്കാട്ടുന്നതാണ് സംഭാഷണം. പഞ്ചായത്തിന് പുറത്തുള്ള ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സ്വാധീനത്താലാണ് പഞ്ചായത്തിന് അനുവദിച്ച ഫണ്ട് സ്വന്തം പഞ്ചായത്തിലേക്ക് കൊണ്ടുപോയതെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമെന്നാണ് സംഭാഷണത്തില്‍ പുറത്തു വരുന്നത്.
അതിനിടെ മുന്‍ പ്രസിഡണ്ട് കൂടിയായ തന്നെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പഞ്ചായത്തിലെ മൂന്ന് പ്രമുഖ നേതാക്കള്‍ പേര് വെട്ടുകയായിരുന്നുവെന്നാണ് വിധുബാലയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ സ്ഥാനത്തേക്ക് മറ്റൊരു പഞ്ചായത്തില്‍നിന്ന് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നു തന്നെ വെട്ടി നിരത്തുകയിരുന്നു. ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്ത്രീയെ കൊണ്ടുവന്നതും വഴി വിട്ടാണെന്നും ഇവര്‍ പറയുന്നു.
ഈ സ്ഥാനത്ത് എത്തിയവര്‍ സ്ഥാനത്തിനു വേണ്ടി എന്തും കാട്ടിക്കൂട്ടുന്ന ക്രിമിനല്‍ സ്വഭാവം വരെ ഉള്ള വ്യക്തിയാണ്. ഇവര്‍ തന്നെ മറ്റൊരു സ്ത്രീയെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തേക്ക് ഇവര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നത് കളിയുടെ ഭാഗമാണെന്നുമാണ് പറയുന്നത്. പഞ്ചായത്തിലെ റോഡിന് അനുവദിച്ച തുക മറ്റൊരു പഞ്ചായത്തിലേക്ക് കൊണ്ടുപോയതിനെ മുന്‍ പ്രസിഡണ്ടിനെ കുറ്റപ്പെടുത്തി അഴിമതിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും സംഭാഷണത്തില്‍ പറയുന്നു.

പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പഞ്ചായത്തിന് അനുവദിച്ച തുക മറ്റൊരു പഞ്ചായത്തിലെ കൊണ്ടുപോയ കാര്യം പ്രമുഖ ജില്ലാ ജനപ്രതിനിധിയെ അറിയിച്ചപ്പോള്‍ നാട്ടുകാരെ മത്സരിപ്പിക്കുവാന്‍ നാട്ടിലെ ആരെങ്കിലും മത്സരിക്കാന്‍ താല്പര്യമില്ലാത്തവരല്ലേ? ഇപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യമാണുള്ളതെന്നും പ്രമുഖ ജനപ്രതിനിധി പറഞ്ഞുവത്രെ. നേരും നെറിയുമുള്ള വരെ പാര്‍ട്ടിക്ക് വേണ്ടെന്നും വിധുബാല സംഭാഷണത്തില്‍ പറയുന്നു.

Related Articles

Back to top button