BREAKING NEWSKERALALATEST

സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഇന്ത്യാടുഡെ ആക്‌സിസ് സര്‍വെ. 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് 20-36 സീറ്റുകള്‍ ലഭിക്കും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് രണ്ട് സീറ്റുകള്‍ വരെ ലഭിക്കും. മറ്റുള്ളവര്‍ക്കും രണ്ട് സീറ്റുകല്‍ ലഭിക്കുമെന്നാണ് പ്രവചനം
എന്‍ഡിടിവി സര്‍വെ പ്രകാരം എല്‍ഡിഎഫിന് 72മുതല്‍ 76സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 62 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം. ബിജെപിക്ക് 2 സീറ്റുകള്‍ ലഭിക്കും.

പോള്‍ ഡയറി സര്‍വെ പ്രകാരം എല്‍ഡിഎഫ് 77 മുതല്‍ 87 സീറ്റ് വരെ നേടും. യുഡിഎഫിന് 51 മുതല്‍ 61 സീറ്റ് വരെ നേടും. എന്‍ഡിഎയ്ക്ക് 3 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവനം.

140 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കഴിഞ്ഞ തവണ ഇടതുമുന്നണി 90ലധികം സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. നേരത്തെ അഭിപ്രായ സര്‍വെകളിലും ഇടതുപക്ഷം തുടര്‍ഭരണം നേടുമെന്നായിരുന്നു പ്രവചനം

Related Articles

Back to top button