KERALALATEST

പ്രിന്‍സിപ്പലിനും അധ്യാപകനും ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരത്തിലൂടെ ആറ്റിങ്ങല്‍ പോളിടെക്‌നിക്കിന് ഇരട്ടിമധുരം

തിരുവനന്തപുരം: അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ ഇരട്ടിമധുരവുമായി ആറ്റിങ്ങള്‍ പോളിടെക്‌നിക്. ഇംഗ്ലണ്ട് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് അസോസിയേഷന്‍ നല്‍കുന്ന ഇന്റര്‍നാഷണല്‍ അച്ചീവര്‍ പുരസ്‌കാരത്തിന് ആറ്റിങ്ങള്‍ പോളിടെക്‌നിക് പ്രിന്‍സിപ്പലും എഴുത്തുകാരനും സാങ്കേതികവിദഗ്ധനും മികച്ച അക്കാദമിഷ്യനുമായ ഷാജില്‍ അന്ത്രുവും, ഇന്ത്യന്‍ ടീച്ചര്‍ അവാര്‍ഡിന് മാത്തമാറ്റിക്‌സ് അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ: സുനോജ് ബി എസും അര്‍ഹരായി.
മലയാള, ഇംഗ്ലീഷ് സാഹിത്യത്തില്‍ മാത്രമല്ല ലോകസാഹിത്യത്തിലെ വിവിധ ഭാഷകളില്‍ കവിതകളും കഥകളും നോവലുകളും സാഹിത്യദര്‍ശനങ്ങളും എഴുതുന്ന ഷാജില്‍ അന്ത്രു ലോകത്തിലെ ഏറ്റവും ചെറിയ കഥ രചിച്ചു ഇന്ത്യ ബുക്ക് ഓഫ ്‌റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ എഴുത്തുകാരനാണ്. മാത്രമല്ല പോസ്റ്റ് മെറ്റാമോഡെര്‍നിസത്തിനു ശേഷം ഉരുത്തിരിഞ്ഞു വരുന്ന സാഹിത്യദര്‍ശനം സിറോയിസം ആണെന്ന് അദ്ദേഹം തന്റെ ‘റീഡിഫൈനിംഗ്ലിറ്ററേച്ചര്‍’ എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ചു. ഫിഷ്‌ബോണ്‍ പോയറ്ററി എന്ന പുതിയ കാവ്യശാഖയുടെ ഉപജ്ഞാതാവ് കൂടിയാണ് ഇദ്ദേഹം. സാങ്കേതിക വിദഗ്ധനായ ഇദ്ദേഹം അദ്ദേഹത്തിന്റെ മികവ് കോവിഡ് പ്രതിരോധകോവിഡനന്തരതൊഴില്‍ എന്നതില്‍ മാര്‍ഗനിര്‍ദേശം നല്‍കി അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റി . മികച്ച അധ്യാപകനും അക്കാദമിഷ്യനുമായ ഷാജില്‍ അന്ത്രു മുന്നോച്ചു വച്ച പൊയറ്റിക്ക് ലീഡര്‍ഷിപ്പിലൂടെ കോളേജിനെ മാത്രമല്ല രാഷ്ട്രത്തെയും നയിക്കാമെന്നു സ്ഥാപിക്കുന്നു. കൂടാതെ ഒട്ടേറെസാങ്കേതിക സാഹിത്യപഠന ജേര്‍ണലുകളിലെ എഡിറ്റോറിയല്‍ബോര്‍ഡ് അംഗവും റിവ്യൂവറുമാണ്.
മാത്തമാറ്റിക്‌സ് അസ്സോസിയറ്റ് പ്രൊഫസറായ സുനോജ് ബി എസ് അടുത്ത മാസം വിരമിക്കാനിരിക്കെയാണ് ഈ അവാര്‍ഡ് അദ്ദേഹത്തെതേടി എത്തുന്നത്. ഗ്രാഫ്‌ലേബലിങ്കില്‍ പഠനം നടത്തിയ ഇദ്ദേഹം ഏകദേശം നൂറോളം റിസര്‍ച്ച് പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമി ഓഫ് ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് ആന്‍ഡ് അപ്പ്‌ലിക്കേഷന്‍സ്, കേരള മാത്തമറ്റിക്കല്‍ അസോസിയേഷന്‍ എന്നിവയില്‍ ഇദ്ദേഹം അംഗമാണ്. അവാര്‍ഡ് നല്‍കല്‍ ചടങ്ങുകള്‍ ജൂണ്‍ 12 നു നടക്കും.

Related Articles

Back to top button