BREAKING NEWSLATESTWORLD

കോവിഡ്: ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതി വരില്ലായിരുന്നെന്ന് നിഗമനം

ജനീവ: ലോകാരോഗ്യ സംഘടന കൃത്യമായ മുന്നറിയിപ്പ് വേഗത്തില്‍ നല്‍കിയിരുന്നെങ്കില്‍ കോവിഡ് 19 മഹാമാരി ഏല്‍പ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നുവെന്ന് സ്വതന്ത്ര ആഗോള പാനലിന്റെ റിപ്പോര്‍ട്ട്. കോവിഡ് 19 മഹാമാരിയോട് ലോകമെമ്പാടുമുളള പ്രതികരണം അവലോകനം ചെയ്ത പാനല്‍ ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ലോകാരോഗ്യസംഘടനയില്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പാനല്‍ മറ്റൊരുമഹാമാരിയെ തടയുന്നതിനായുളള ദേശീയ മുന്നൊരുക്കങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ‘ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നുളളത് നിര്‍ണായകമാണ്.’ പാനലിന്റെ സഹഅധ്യക്ഷനും മുന്‍ ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയുമായ ഹെലന്‍ ക്ലാര്‍ക്ക് പറഞ്ഞു.
രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് അന്വേഷിക്കുന്നതിനും ലഭ്യമായ വിവരങ്ങള്‍ വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ ലോകാരോഗ്യസംഘടനയെ അനുവദിക്കുകയും ചെയ്യുന്ന സുത്യാരമായ ഒരു നിരീക്ഷണജാഗ്രതാ സംവിധാനം വേണമെന്ന് തങ്ങള്‍ ആഹ്വാനം തെയ്യുന്നതായി പാനലിന്റെ സഹഅധ്യക്ഷനായ മുന്‍ ലൈബീരിയന്‍ പ്രസിഡന്റ് എല്ലെന്‍ ജോണ്‍സണ്‍ സെര്‍ലീഫ് പറഞ്ഞു.
മെയ് 24ന് ലോകാരോഗ്യസംഘടനയുടെ വാര്‍ഷിക അസംബ്ലിയില് ആരോഗ്യമന്ത്രിമാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യും.
2019 അവസാനത്തില്‍ ചൈനീസ് നഗരമായ വുഹാനില്‍ ഉത്ഭവിച്ച സാര്‍സ് കോവ് 2 എന്ന വൈറസിനെ മഹാദുരന്തമായി പരിണമിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് 3.4 മില്യണ്‍ ആളുകളുടെ ജീവനെടുക്കുകയും ലോകസാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തെറിയുകയും ചെയ്തു. ഇന്ന് നാം അഭിമുഖീകരിക്കുന്ന സാഹചര്യം തടയാന്‍ കഴിയുമായിരുന്നു. അസംഖ്യം പരാജയങ്ങളും മുന്‍കരുതലെടുക്കുന്നതിലും പ്രതികരിക്കുന്നതിലുമുണ്ടായ കാലതാമസവും, ആശയവിനിമയത്തിലുണ്ടായ വിടവുകളുമാണ് ഈ സാഹചര്യത്തിലെത്തിച്ചത്.
2019 ഡിസംബറില്‍ തന്നെ അസാധാരണമായ ന്യൂമോണിയ സംബന്ധിച്ച് ചൈനീസ് ഡോക്ടര്‍മാര്‍ അധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു. രോഗനിയന്ത്രണത്തിനുളള തായ്വാന്‍ സെന്ററില്‍ നിന്നും മറ്റുളളിടത്തുനിന്നുമാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടുകളും സ്വീകരിച്ചു. ജനുവരി 30 വരെ കാത്തിരിക്കുന്നതിന് പകരം ലോകാരോഗ്യസംഘടനയുടെ അടിയന്തരസമിതിക്ക് ജനുവരി 22ന് കൂടിയ ആദ്യയോഗത്തില്‍ തന്നെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു. എന്നാല്‍ ആ സമിതി യാത്രാ നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്തില്ല. അതിന് കാരണം ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളാണ്. അത് നവീകരിക്കേണ്ടതുണ്ട്. യാത്രാ നിയന്ത്രണങ്ങള്‍ വേഗത്തിലും കൂടതല്‍ വ്യാപകമായും ഏര്‍പ്പെടുത്തുകയായിരുന്നുവെങ്കില്‍ രോഗവ്യാപനത്തെ തടയാമായിരുന്നു. ക്ലാര്‍ക്ക് പറയുന്നു.
ലോകാരോഗ്യസംഘടനയുടെ സാധ്യമായ ഏറ്റവും വലിയ അലാറം അടിയന്തര പ്രഖ്യാപനമാണെന്ന് മനസ്സിലാക്കുന്നതിലും മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് ലോകാരോഗ്യസംഘടനയ്ക്ക് അധികാരമില്ലെന്നും മനസ്സിലാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗവ്യാപനം കുറയ്ക്കുകയും തടയുകയും ചെയ്യുന്നതിനായി നടപടികള്‍ സ്വീകരിക്കേണ്ട സമയമായിരുന്ന 2020 ഫെബ്രുവരി മാസം നഷ്ടപ്പെടുത്തിയെന്ന് പാനലിന് വളരെ വ്യക്തമായി മനസ്സിലാക്കാനായി. തങ്ങളുടെ ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കുന്നതിന് പകരം പല രാജ്യങ്ങളും മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമായുളള പോരാട്ടത്തിലായിരുന്നു.
അതേസമയം മഹാമാരിയുടെ സമയത്തെ ലോകാരോഗ്യസംഘടനയുടെ അശ്രാന്തപരിശ്രമങ്ങള്‍ക്ക് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തെ പാനല്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ചൈനയെയോ ലോകാരോഗ്യ സംഘടന മേധാവി ടെട്രോസ് അഥനോം ഗെബ്രിയേസിസിനെയോ കുറ്റപ്പെടുത്തുന്നുമില്ല. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ ഒഴിവാക്കുന്നതിനായി ലോകാരോഗ്യസംഘടനാ മേധാവിയുടെ കാലയളവ് ഏഴുവര്‍ഷത്തേക്കായി ചുരുക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വാക്‌സിന്‍ ഉല്പാദനം വര്‍ദിപ്പിക്കുന്നതിനായി ലൈസന്‍സിങ്, സാങ്കോതിക കൈമാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച ഒരു കരാര്‍ ഉണ്ടാക്കുന്നതിനായി ലോകാരോഗ്യസംഘടനയും ലോകാവ്യാപനസംഘടനയും സര്‍ക്കാരുകളെയും മരുന്ന് നിര്‍മാതാക്കളെയും ഒന്നിച്ചുവിളിച്ചുകൂട്ടണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

Related Articles

Back to top button