BREAKING NEWSKERALALATEST

യാസ് ചുഴലിക്കാറ്റ്: തെക്കന്‍ജില്ലകളില്‍ മഴ കനക്കും, 27 വരെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തേക്കു പോകും. 26ന് പാരദ്വീപിനും സാഗര്‍ദ്വീപിനും ഇടയില്‍ കരയില്‍ വീശും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരംമുതല്‍ എറണാകുളംവരെ ഏഴു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴ പെയ്‌തേക്കും. ഈ ജില്ലകള്‍ക്ക് മഞ്ഞജാഗ്രത നല്‍കി.
ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും മഞ്ഞജാഗ്രതയുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കന്‍ ജില്ലകള്‍ക്കും കാസര്‍കോടിനുമാണ് മഞ്ഞജാഗ്രതയുള്ളത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്‌തേക്കും. അതിനടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button