ഹൊബാര്‍ട്ട്: അസ്ഥികളെ പോലും മരവിപ്പിക്കുന്ന തണുത്ത കടലില്‍ നഗ്‌നരായി നീന്തി 1,500 ആളുകള്‍. ആസ്‌ട്രേലിയന്‍ ദ്വീപായ ടാസ്മാനിയയിലാണ് സംഭവം. ആര്‍ട്ട്‌സ് ആന്റ് ഫുഡ് ഫെസ്റ്റിവലായ ഡാര്‍ക്ക് മോഫോയുടെ അവസാനം കുറിച്ചുകൊണ്ടായിരുന്നു ന?ഗ്‌നരായുള്ള കൂട്ട നീന്തല്‍. 2021 ലെ ഡാര്‍ക്ക് മോഫോ ന്യൂഡ് സോളിറ്റിസ് നീന്തലില്‍ അതിരാവിലെ 1,500 ല്‍ അധികം ആളുകളാണ് പങ്കെടുത്തത്. ഹൊബാര്‍ട്ടിലെ ബീച്ചിലെ അന്തരീക്ഷ താപനില വെറും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു, ജലത്തിന്റെ താപനില 13 ഡിഗ്രി സെല്‍ഷ്യസും. എന്നാല്‍ ഇത് ധീരരായ നീന്തല്‍ക്കാരുടെ കൂട്ടത്തെ തങ്ങളുടെ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല.
സാന്‍ഡി ബേ ബീച്ചില്‍ നടന്ന പരിപാടിക്ക് ശേഷം മൂന്ന് യുവതികള്‍ ചെറുതുണി മാത്രം ചുറ്റി ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ‘ഞങ്ങള്‍ ആദ്യമായാണ് ഇതില്‍ പങ്കെടുക്കുന്നത്. വലിയ കൂട്ടം ആളുകള്‍ ഉണ്ടായിരുന്നു എന്നത് വളരെ സന്തോഷകരമായിരുന്നു. നിങ്ങള്‍ പ്രവേശിക്കുമ്പോള്‍, നിങ്ങള്‍ അലറിക്കൊണ്ട് ഓടുന്നു. വളരെ വൈകും വരെ നിങ്ങള്‍ക്ക് ഇത് ശരിക്കും അനുഭവിക്കാന്‍ കഴിയില്ല ബ്രിസ്‌ബേന്‍ സ്വദേശിയായ 31 കാരനായ ബ്രാഡി പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 ല്‍ ഡാര്‍ക്ക് മോഫോ നിര്‍ത്തലാക്കുകയും ഈ വര്‍ഷം ഒരു ചെറിയ കാലയളവില്‍ നടത്താന്‍ അനുമതി നല്‍കുകയുമായിരുന്നു. 2019 ല്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തിരുന്ന നഗ്‌ന നീന്തലില്‍ ഇക്കുറി കോവിഡ് 19 പ്രോട്ടോക്കോളുകള്‍ കാരണം കുറച്ച് ആളുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കിയിരുന്നുള്ളൂ. ഗോത്രവര്‍ഗ്ഗക്കാരുടെ താളവും ചുവന്ന പുകയും സംഗീതവും ചടങ്ങിന് പ്രൗഢി പകര്‍ന്നു. ‘ഞങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു, ഇത് ഞങ്ങള്‍ ഒരിക്കലും ചെയ്യാത്ത ഒരു കാര്യമായിരിക്കുമെന്ന് ഞാന്‍ കരുതി. പശ്ചാത്താപമില്ല, ’28 കാരിയായ സംഗിത പറഞ്ഞു.