BREAKING NEWSLATESTWORLD

നിങ്ങള്‍ക്ക് പാമ്പിനെ പേടിയുണ്ടോ? അപ്പോള്‍ മെത്തയ്ക്ക് അടിയില്‍ നിന്ന് 18 പാമ്പിനെ പിടിച്ചാലോ..ഹോാാ

കിടക്കുന്ന മെത്തയുടെ അടിയില്‍ ഒരു പാമ്പിനെ കണ്ടാല്‍ തന്നെ പേടിക്കുന്ന കാലത്ത് കിടക്കുന്ന മെത്തയുടെ അടിയില്‍ നിന്ന് പതിനെട്ട് പാമ്പിനെ കിട്ടിയാല്‍ എന്ത് ചെയ്യും. ജോര്‍ജിയയിലെ അഗസ്റ്റിയയിലാണ് സംഭവം. പിടികൂടിയ പാമ്പുകളുടെ ചിത്രങ്ങള്‍ സഹിതം ട്രിഷ് വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. മുറിക്കുള്ളില്‍ കണ്ട എല്ലാ പാമ്പുകളെയും പിടികൂടിയെങ്കിലും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ട്രിഷ് പറഞ്ഞു.
ട്രിഷ് വില്‍ഷര്‍ എന്ന യുവതിയാണ് വീട്ടിലെ മുറിയിലെ കട്ടിലിന് താഴേ തറയിലൂടെ ഇഴഞ്ഞ് നീങ്ങിയ പാമ്പിനെ കാണുന്നത്. തൊട്ടുപിന്നാലെ മറ്റൊരു പാമ്പിനെയും കണ്ടതോടെ പേടിച്ച് ഇവര്‍ ഭര്‍ത്താവ് മാക്‌സിനെ വിവരമറിയിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ കട്ടിലിലെ മെത്തയ്ക്കടിയില്‍ എന്തോ ഒന്ന് അനങ്ങുന്നത് പോലെ യുവതിയ്ക്ക് തോന്നി.എന്താണെന്ന് തുറന്ന് നോക്കിയ യുവതി ശരിക്കുമൊന്ന് ഞെട്ടി.
മെത്തയ്ക്കടിയില്‍ പാമ്പുകള്‍… ഒന്നും രണ്ടും അല്ല 18 പാമ്പിന്‍ കുഞ്ഞുങ്ങള്‍. ജോര്‍ജിയയിലെ അഗസ്റ്റിയയിലാണ് സംഭവം. പിടികൂടിയ പാമ്പുകളുടെ ചിത്രങ്ങള്‍ സഹിതം ട്രിഷ് വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.മുറിക്കുള്ളില്‍ കണ്ട എല്ലാ പാമ്പുകളെയും പിടികൂടിയെങ്കിലും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ട്രിഷ് പറഞ്ഞു. വിഷമില്ലാത്തയിനം പാമ്പുകളാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് മാക്‌സ് ഒരു ഇരുമ്പ് കൊണ്ടുള്ള ഉപകരണം ഉപയോ?ഗിച്ച് പാമ്പുകളെ ഓരോന്നായി പിടിച്ച് ബാഗിലാക്കി.
വിഷമില്ലാത്തയിനം ഗാര്‍ട്ടര്‍ പാമ്പുകളായിരുന്നു ഇത്. പിടികൂടിയ പാമ്പുകളെയെല്ലാം ആളൊഴിഞ്ഞ് പ്രദേശത്ത് കൊണ്ടുപോയി ഇവര്‍ തുറന്നുവിട്ടു. വീടിന് സമീപത്ത് കാടുപിടിച്ചുകിടന്ന സ്ഥലം കഴിഞ്ഞാഴ്ച്ചയാണ് വൃത്തിയാക്കിയത്. ഒരുപക്ഷേ ഇവിടെ നിന്നാകാം പാമ്പുകള്‍ വീട്ടിനുള്ളിലെത്തിയതെന്ന് ട്രിഷ് പറയുന്നു.

Related Articles

Back to top button