BREAKING NEWSWORLD

ലൈംഗിക ക്രൂരതയ്ക്കിരയായി ആട് ചത്ത സംഭവം; ഇമ്രാനെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

ഇസ്ലാമാബാദ്: ലൈംഗിക ക്രൂരതയ്ക്കിടെ ആട് ചത്ത സംഭവത്തില്‍ പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധം. ഒകാറ എന്ന സ്ഥലത്താണ് അഞ്ച് പേര്‍ ചേര്‍ന്ന് ആടിനെ കൊലപ്പെടുത്തിയത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പോലീസ് പിടികൂടിയിട്ടില്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രദേശത്തെ ഒരു തൊഴിലാളിയുടെ ആടിനെയാണ് പ്രതികള്‍ ലൈംഗിക ക്രൂരതയ്ക്ക് ഇരയാക്കിയത്. ആളൊഴിഞ്ഞ സ്ഥലത്ത് ആടിനെ എത്തിച്ചായിരുന്നു ക്രൂരത. ആട് ചത്തതോടെ പ്രതികള്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പ്രതികള്‍ സ്ഥലത്ത് രക്ഷപ്പെടുന്നത് സമീപവാസികള്‍ കണ്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലൈംഗിക ക്രൂരതയ്ക്ക് ഇരയായായി ആട് ചത്ത വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നടത്തിയ ഒരു പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായത്. ‘സ്ത്രീകള്‍ അല്‍പ്പ വസ്ത്രം ധരിക്കുന്നത് പുരുഷന്മാരെ സ്വാധീനിക്കും, അല്ലെങ്കില്‍ അവര്‍ യന്ത്രമനുഷ്യര്‍ ആയിരിക്കണം. സാധരണയായി കാണാത്ത കാര്യങ്ങള്‍ കണ്ടാല്‍ അവ ജനങ്ങളെ സ്വാധീനിക്കും’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എച്ച്ബിഒയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്റെ വിവാദ പരാമര്‍ശം.
ലൈംഗിക ക്രൂരതയ്ക്ക് ഇരയായി ആട് ചത്തത് വളര്‍ത്തു മൃഗങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതു കൊണ്ടാണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ശരീരം മറയ്ക്കാത്ത തരത്തിലുള്ള വസ്ത്രം ധരിക്കാത്ത ആടുകള്‍ പുരുഷന്മാരില്‍ ആകര്‍ഷണം ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യവും ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ രൂക്ഷമാണ്. സിനിമാ താരങ്ങളടക്കമുള്ളവര്‍ വാര്‍ത്ത പങ്കുവച്ചു.
ചില നിഷ്‌കളങ്കരായ മനുഷ്യര്‍ റോബോട്ടുകളല്ലാത്തതിനാല്‍ ശരീരം മറയ്ക്കാത്ത തരത്തിലുള്ള വസ്ത്രം മൃഗങ്ങള്‍ക്കും നല്‍കണമെന്ന വാദവുമുണ്ടായി. ബലാത്സംഗവും കൊലപാതക കേസുകള്‍ രാജ്യത്ത് വര്‍ധിച്ച് വരുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിന്റെ പ്രസ്താവന ചര്‍ച്ചയായെങ്കിലും എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ആട് ചത്ത വാര്‍ത്ത പരന്നതോടെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കൂകയായിരുന്നു.

Related Articles

Back to top button