ENTERTAINMENTMALAYALAM

കവിളിൽ ചുംബനം, വിമർശകർക്ക് മറുപടിയുമായി ഷംന കാസിം

കൊച്ചി:തെലുങ്ക് ടെലിവിഷന്‍ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ നടി ഷംന കാസിം സന്തോഷപ്രകടനത്തിന്‍റെ ഭാഗമായി മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ചത് വിവാദമായിരുന്നു. തെലുങ്ക് ചാനലായ ഇ ടിവിയിലെ ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലായിരുന്നു സംഭവം.

ഷംന മത്സരാര്‍ഥികളായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷംന കാസിം

അമ്മയുടെ കവിളില്‍ കടിക്കുന്നതിന്‍റെ ഒരു ചിത്രമാണ് ഷംന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. “നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‍നമാണ്”, എന്നാണ് ചിത്രത്തിനൊപ്പമുള്ള ഷംനയുടെ കുറിപ്പ്.

Related Articles

Back to top button