BREAKING NEWSKERALALATEST

പിടിക്കപ്പെടില്ല എന്ന മനോഭാവമായിരുന്നു സൂരജിന്,ഉത്ര വധക്കേസിൽ പ്രതി സൂരജിന് കുറ്റബോധമേ ഉണ്ടായിരുന്നില്ലെന്ന്  ഡിവൈഎസ്പി അശോകൻ

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന് കുറ്റബോധമേ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി അശോകൻ. പിടിക്കപ്പെടില്ല എന്ന മനോഭാവമായിരുന്നു സൂരജിന് ഉണ്ടായിരുന്നതെന്ന് ഡിവൈഎസ്പി അശോകൻ പറയുന്നു.

തെളിവുകൾ നിരത്തിയപ്പോൾ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നതാണെന്നാണ് അന്വേഷണ സംഘ ഉദ്യോഗസ്ഥൻ പറയുന്നത്. കൊലപാതകം ചെയ്ത രീതി തന്നെയാണ് കേസ് ഏറ്റെടുത്തപ്പോൾ ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഡിവൈഎസ്പി ചൂണ്ടിക്കാട്ടി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഡി.വൈ.എസ്.പി ആയിരുന്ന അശോകൻ  പറഞ്ഞു.

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകൾ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോൾ വിധി പറയുന്നത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ. ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്.

ആയുധവും സാക്ഷിയും ഇല്ലാത്ത കൊലപാതകം എന്നതായിരുന്നു ഉത്രാ കേസിന്റെ പ്രത്യേകത. ആ കൊലപതകത്തിൽ ചെറു തെളിവിന്റെ പോലും അഭാവം പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ആകരുതെന്ന വാശിയോടെ അന്വേഷണ സംഘം നടത്തിയ ചടുല നീക്കങ്ങളാണ് നിർണായകമായത്. അന്നത്തെ കൊല്ലം റൂറൽ എസ്പി ആയിരുന്ന ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Related Articles

Back to top button