BUSINESSBUSINESS NEWSTravel

2030ഓടെ ഓയോയുടെ 90% വരുമാനവും ഇന്ത്യയില്‍നിന്ന്

കൊച്ചി: 2030 ഓടെ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്റെ അവസരം ഓയോ പ്രതീക്ഷിക്കുന്നതായി ആഗോള ഇക്വിറ്റി റിസേര്‍ച്ച് സ്ഥാപനമായ ബേണ്‍സ്റ്റീന്റെ റിപ്പോര്‍ട്ട് വിലയിരുത്തി.
കമ്പനിയുടെ 90 ശതമാനം വരുമാനവും ഇന്ത്യയില്‍നിന്നായിരിക്കുമെന്നും ഇന്ത്യയെ മുഖ്യ വളര്‍ച്ച വിപണിയായി അവര്‍ കാണുന്നുവെന്നും ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു
ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കോവിഡ് 19 കാലത്തെ അതിജീവിക്കുവാന്‍ ഓയോയെ സഹായിച്ചുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഹ്രസ്വകാല താമസസൗകര്യ വിപണി 2019ലെ 1,267 ബില്യണ്‍ ഡോളറില്‍നിന്ന് 2030 ഓടെ 1,907 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്റെ അവസരമാണ് ഓയോ കാണുന്നത്.
ലോകത്ത് സമ്പത്ത് വര്‍ധിക്കുന്നതും പ്രതിശീര്‍ഷവരുമാനം ഉയരുന്നതും, ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതും ആഗോള യാത്രടൂറിസം വ്യവസായത്തിലും ഹ്രസ്വകാല താമസസൗകര്യ വിപണിയിലും ഓയോയ്ക്ക് അനുകൂലമായ അവസരമൊരുക്കുകയാണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button