KERALALATEST

എറണാകുളം കലൂരിൽ കുത്തേറ്റയാളെ തിരിച്ചറിഞ്ഞു

എറണാകുളം കലൂരിൽ കുത്തേറ്റയാളെ തിരിച്ചറിഞ്ഞു. കോർപ്പറേഷൻ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്. അഖിലിന്റെ നില ഗുരുതരമാണ്. അതേസമയം പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെടുകയായിരുന്നു. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്.  പൊലീസ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button