KERALALATEST

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട,അഞ്ചുകിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ചുകിലോ സ്വര്‍ണം പിടികൂടി.
വടകര, പത്തനംതിട്ട, കര്‍ണാടകയിലെ ഭട്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീ ഉള്‍പ്പെടെ ഏഴുപേരെ ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് രാവിലെയാണ് സംഭവം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ്  രണ്ടരക്കോടി വിലമതിക്കുന്ന സ്വര്‍ണമിശ്രിതം പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആദ്യമായാണ് വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. പല രൂപങ്ങളിലാക്കി സ്വര്‍ണമിശ്രിതം കടത്താനാണ് ശ്രമിച്ചത്. സ്ത്രീ ഉള്‍പ്പെടെ ഏഴുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button