ENTERTAINMENTMALAYALAM

‘സൺ ഒഫ് അലിബാബ നാൽപ്പത്തൊന്നാമൻ’ ചിത്രത്തിന്റെ ടീസര്‍ റിലീസായി

അമര്‍നാഥ് ഹരിചന്ദ്രനെ നായകനാക്കി ഫിലിം ഫോർട്ട് പ്രൊഡക്ഷൻസ് നിർമിച്ച ‘സൺ ഒഫ് അലിബാബ നാൽപ്പത്തൊന്നാമൻ’ ചിത്രത്തിന്റെ ടീസര്‍ റിലീസായി. തിയറി ഓഫ് തീഫ് എന്ന ടാഗ് ലൈനോടു കൂടിയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. സസ്പെന്‍സ് ത്രില്ലറാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നവാഗതനായ അമർനാഥിനൊപ്പം തന്നെ രാഹുല്‍ മാധവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം നെജീബലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുനിൽ സുഗത, ബിനീഷ് ബാസ്റ്റിൻ, ചാള മേരി, ശശി കലിംഗ, വി.കെ ബൈജു ,ശിവജി ഗുരുവായൂർ ,അനീഷ് രവി , അനിയപ്പൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. ഹാസ്യത്തിനും സസ്‌പെൻസിനും പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വി.വി.വിനയനാണ്. അന്തരിച്ച നടൻ ശശി കലിംഗ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നജീബ് ഷായാണ്. ശബരീഷ്.കെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ വരികൾ ഏങ്ങണ്ടിയൂർ ചദ്രശേഖറിന്റേ വരികള്‍ ആലപിച്ചിരിക്കുന്നത് രശ്മി സതീശും ഇമ്രാന്‍ ഖാനും ആണ്. എഡിറ്റർ: കുമാരവേൽ. പി.ആർ.ഒ: സുനിത സുനിൽ.

Related Articles

Back to top button