BREAKING NEWSKERALALATEST

പി.ജി. ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ച പരാജയം, സമരം തുടരും

തിരുവനന്തപുരം: സമരം ചെയ്യുന്ന പി.ജി. ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സര്‍ക്കാര്‍ ചില പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്ന് പി.ജി. ഡോക്ടര്‍മാര്‍ അറിയിച്ചു.
ജോലിഭാരം കുറയ്ക്കാന്‍ നിലവിലുള്ള സീനിയര്‍ ഡോക്ടര്‍മാരെ മാറ്റി ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സ്‌റ്റൈപന്റ് വര്‍ദ്ധന സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്ന് പി.ജി. ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
പി.ജി. ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, സ്‌റ്റൈപന്റ് വര്‍ദ്ധന, തുടങ്ങിയ ആവശ്യങ്ങളാണ് പി.ജി. ഡോക്ടര്‍മാര്‍ ഉന്നയിച്ചത്. ആവശ്യങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും അതിന് പകരമായി സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയായിരുന്നു.
ഇതിനോടകം തന്നെ സമരം ആറ് ദിവസം പിന്നിട്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പി.ജി. ഡോക്ടര്‍മാര്‍ സമരവുമായി ഇനിയും മുന്നോട്ട് പോയാല്‍ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടേക്കും.

Related Articles

Back to top button