BREAKING NEWSKERALALATEST

മോദിയുടെ ഹിന്ദി മനോഹരം; എവിടെയും പ്രസംഗിക്കും: ഷംസീറിന്റെ പ്രശംസ വൈറല്‍

വടകര: ടെലിപ്രോംപ്റ്ററിന്റെ തകരാര്‍ മൂലം പ്രസംഗം തുടരാന്‍ കഴിയാതെ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്. ഇതിനു പിന്നാലെ, മോദിയുടെ ഹിന്ദി പ്രസംഗത്തിലുള്ള കഴിവിനെ പ്രശംസിച്ച് മുന്‍പ് എ.എന്‍.ഷംസീര്‍ എംഎല്‍എ നടത്തിയ പ്രസംഗം കുത്തിപ്പൊക്കിയിരിക്കുകയാണു കോണ്‍ഗ്രസ്.
മോദി ആദ്യം പ്രസംഗിക്കുക ഗരീബീ മാലോം. മോദി ഇംഗ്ലിഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്ന ആളല്ല. പക്ഷേ മനോഹരമായി ഹിന്ദി സംസാരിക്കും. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ. മറ്റേത് മൂപ്പര്‍ക്ക് ആവൂല്ല. മോദിയുടെ മുന്‍ഗാമി എന്ന് പറയുന്നയാള്‍, മൂപ്പര്‍ക്ക് മിണ്ടാന്‍ കഴിയില്ല. കടലാസ് നോക്കി വായിക്കും.
അത് പറന്നുപോയാ തീര്‍ന്നു. ധന്യവാദ്. തീര്‍ന്നു. ഇദ്ദേഹത്തിന് സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ട്. ചിലര്‍ക്ക് പ്രസംഗം എന്നത് ഒരു കഴിവാണ്. ചിലര്‍ക്ക് അത് ജന്മനാ കിട്ടും. എല്ലാവരും ജനിക്കുമ്പോള്‍ പ്രാസംഗികന്‍ ഒന്നുമല്ല. സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്. ഏതു സദസ്സിന് അകത്തും പോയി പ്രസംഗിക്കാന്‍ കഴിവുള്ള ആളാണ് മോദി..’– ഷംസീര്‍ അന്ന് പ്രസംഗിച്ചത് ഇങ്ങനെയാണ്.
ഈ വിഡിയോയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ കുത്തിപ്പൊക്കുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിയില്‍ സംസാരിച്ച്‌ െകാണ്ടിരിക്കുമ്പോഴാണു മോദിയുടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായത്. ഇതോടെ പ്രസംഗം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

Related Articles

Back to top button