BREAKING NEWSKERALALATEST

വിമർശിക്കപ്പെടുന്നവർക്ക് പ്രത്യേക പകയുണ്ടാകും; ശിവശങ്കറിന്റെ പുസ്തകത്തിനെ ന്യായികരിച്ച് മുഖ്യമന്ത്രി

ശിവശങ്കറിന്റെ പുസ്തകത്തിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെയാണ് പുസ്തകത്തിലുള്ളത്.ചില കാര്യങ്ങളെക്കുറിച്ച് പുസ്തകത്തിൽ ശക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്.  പുസ്തകത്തിന് അനുമതിയുണ്ടോ എന്നത് സർക്കാർ പരിശോധിക്കും.

‘നിങ്ങള്‍ക്കുണ്ടാകുന്ന വിഷമം എനിക്ക് മനസ്സിലാകും. നിങ്ങളെ കുറിച്ചല്ലേ അതില്‍ അധികവും പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ അനുഭവിച്ച ഒരാള്‍ തുറന്നു പറയുമ്പോള്‍ നിങ്ങള്‍ക്കതിന്റെ രോഷമുണ്ടാകും. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്കിനിയും ചിന്തിക്കാന്‍ കഴിയണം.’-മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു.

അയാളുടെ അനുഭവങ്ങളാണ് അയാള്‍ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പുസ്തകം എഴുതാമോ പറ്റില്ലയോ എന്ന് സാങ്കേതിക കാര്യമാണ്. അത് സര്‍ക്കാര്‍ പരിശോധിക്കും. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ളത് അവര്‍ തമമ്മിലുള്ള കാര്യമാണ്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Related Articles

Back to top button