ENTERTAINMENTMALAYALAM

കെപിഎസി ലളിതയ്ക്ക് തുല്യം ലളിത മാത്രം, അത്ര സവിശേഷമായ പ്രതിഭ: രഞ്ജി പണിക്കര്‍

നടി കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ . ലളിതയുമായും ഭ!ര്‍ത്താവും സംവിധായകനുമായ ഭരതനുമായും വ്യക്തിപരമായി അടുത്ത ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. താന്‍ എഴുതിയ ആദ്യ സിനിമയിലടക്കം ലളിത അഭിനയിച്ചതും അദ്ദേഹം ഓര്‍മ്മിച്ചു.
കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായത്. കെപിഎസി ലളിതയ്ക്ക് തുല്യം കെപിഎസി ലളിതമാത്രം. വ്യക്തിപരമായും നടി എന്ന നിലയിലും മലയാള സിനിമയ്ക്കും മലയാളി പ്രേഷകര്‍ക്കും ഇത് തീരാനഷ്ടമാണ്. ഹൃദയംകൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിത. അവര്‍ക്ക് പകരം ഒരാള്‍ എന്നത് ഇനി സംഭവിക്കില്ല. അത്ര സംവിശേഷമായ പ്രതിഭയുള്ളയാളാണ് കെപിഎസി ലളിതയെന്നും രഞ്ജി പണിക്കര്‍ അനുസ്മരിച്ചു.

Related Articles

Back to top button