BREAKING NEWSLATESTNATIONALPOLITICSTOP STORY

യു.പിയില്‍ 112 സീറ്റുകളില്‍ ലീഡ് ചെയ്യ്ത് ബി.ജെ.പി; 66 സീറ്റില്‍ സമാജ്വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തേരോട്ടം പ്രകടനമാകുന്ന ആദ്യ ഫലസൂചനകള്‍. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ അരമണിക്കൂറില്‍ 112 സീറ്റുകളിലാണ് ബിജെപി ഇതുവരെ ലീഡ് ചെയ്യുന്നത്.66 സീറ്റില്‍ സമാജ്വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നു. രണ്ടിടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് ബിഎസ്പിയും ലീഡ് ചെയ്യുന്നു.

രു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെല്‍റ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതി കഴിഞ്ഞു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബി.ജെ.പിയുടെ ശക്തി ദുര്‍ഗമായി മാറിയ ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി പ്രചരണം നയിച്ചത്. 403 മണ്ഡലങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി. 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.

Related Articles

Back to top button