BREAKING NEWSLATESTNATIONAL

വിവസ്ത്രയാക്കാതെയുള്ള ലൈംഗിക അതിക്രമവും ബലാത്സംഗം തന്നെ: മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: വിവസ്ത്രയാക്കാതെ അടിവസ്ത്രത്തിന് പുറത്ത് കൂടിയുള്ള ലൈംഗിക അതിക്രമവും ബലാത്സംഗം തന്നെയെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പത്ത് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്‍ജീബ് ബാനര്‍ജി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്. 2006 സെപ്റ്റംബറില്‍ നടന്ന സംഭവമാണ് കേസിന് ആധാരം.
പീഡനം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ വൈദ്യപരിശോധനയിലും പെണ്‍കുട്ടിക്ക് സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ താന്‍ കുട്ടിയെ വിവസ്ത്രയാക്കിയിട്ടില്ലെന്ന പ്രതിയുടെ വാദത്തെ എതിര്‍ത്താണ് അടിവസ്ത്രത്തിന് പുറത്ത് കൂടിയുള്ള ലൈംഗിക അതിക്രമവും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി ഓര്‍മ്മിപ്പിച്ചത്.
ഈ കേസില്‍ 2018ല്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് പ്രതി ഹൈക്കോടതിയെ സമീപിക്കുകയും തന്റെ വാദം ഉന്നയിക്കുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയതെന്നും കുറ്റം ചെയ്തത് പ്രതി സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ നല്‍കിയ ശിക്ഷ കുറവല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Related Articles

Back to top button