BREAKING NEWSLATESTNATIONAL

പ്രാതല്‍ വിളമ്പി നല്‍കിയില്ല, ഭര്‍തൃപിതാവ് യുവതിയെ വെടിവെച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പ്രാതല്‍ വിളമ്പി നല്‍കാത്തതിന്റെ പേരില്‍ ഭര്‍തൃപിതാവ് മരുമകളെ വെടിവെച്ചു കൊലപ്പെടുത്തി. താനെ റാബോഡിയില്‍ ഇന്നലെ രാവിലെയാണ് വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ 42 കാരിയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണമടഞ്ഞു.
പ്രതി കാശിനാഥ് പാണ്ടു രംഗ് പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചായക്കൊപ്പം ഭക്ഷണം വിളമ്പി നല്‍കാത്തതിനാണ് മരുമകളെ വെടിവെച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിലുണ്ടോ എന്നതിലടക്കമാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്.

Related Articles

Back to top button