KERALALATEST

സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെ, ഞങ്ങള്‍ സിപിഐഎമ്മാണെന്ന് രേഷ്മയുടെ അച്ഛന്‍

പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം. രേഷ്മയും ഭര്‍ത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണ്. പ്രതി നിജിന്‍ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആശ്യപ്പെട്ടത്. സ്ഥിരിമായി വാടയ്ക്ക് നല്‍കുന്ന വീടാണിതെന്നും രേഷ്മയുടെ അച്ഛന്‍ രാജന്‍ പറഞ്ഞു.നാലു ദിവസത്തേക്ക് നിജിന്‍ ഭാര്യ വീട് വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. അവര്‍ തന്നെയാണ് ഭര്‍ത്താവാണെന്ന് പറഞ്ഞ് നിജിനെ പരിചയപ്പെടുത്തുന്നത്. അതിനുമുന്‍പ് നിജിനുമായി ഒരു പരിചയവുമുണ്ടായിരുന്നില്ലെന്നും രേഷ്മയുടെ അച്ഛന്‍ പറഞ്ഞു.

രേഷ്മ ബിജെപിയാണെന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവരൊന്നും ജീവിതത്തില്‍ ബിജെപിയായിട്ടില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. പണ്ടു മുതലെ സിപിഐഎം ആണ്. അവരെന്ന് മാത്രമല്ല, ഞങ്ങളെല്ലാവരും പാര്‍ട്ടിയാണ്. അതില്‍ ഇതുവരെയും ഒരു മാറ്റവും വിന്നിട്ടില്ലെന്നും രാജന്‍ പറഞ്ഞു. പിണറായി പെരുമ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ അന്ന് പാര്‍ട്ടി സഖാക്കളെ പാര്‍പ്പിച്ചതും ഇവിടെയായിരുന്നു. ചില അപവാദ പ്രചരണം ഇതിന്റെ പേരില്‍ നടക്കുന്നുണ്ടെന്നും കുടുംബം പറയുന്നു.

സിപിഐഎം മുന്നോട്ട് വച്ചിരിക്കുന്ന നിലപാട് രേഷ്മയ്ക്ക് ജോലി വാങ്ങി നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നതാണ്. പ്രശാന്ത് അണ്ടല്ലൂരില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളില്‍ ആര്‍എസ്എസുമായി സഹകരിച്ച് സമരം നടത്തിയ ആളാണെന്നും സിപിഐഎം വൃത്തങ്ങള്‍ പറയുന്നു.

Related Articles

Back to top button