ENTERTAINMENTLATESTMALAYALAM

ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ അതിഥിയായി മോഹന്‍ലാല്‍ ഗോവ രാജ്ഭവനില്‍

ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. ഇന്നലെ രാവിലെയാണ് മോഹന്‍ലാല്‍ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു. മടക്കയാത്രയ്ക്ക് മുമ്പായി പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിംഗ് സമ്മാനിച്ചു.
‘ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹന്‍ലാല്‍ രാജ്ഭവനില്‍ അതിഥിയായി എത്തി. ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു’, എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി എസ് ശ്രീധരന്‍പിള്ള കുറിച്ചത്. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മോഹന്‍ലാലും കൂടിക്കാഴ്ചുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ”ബഹുമാനപ്പെട്ട ഗോവ ഗവര്‍ണര്‍ ശ്രീ.പി.എസ്.ശ്രീധരന്‍ പിള്ളയെ രാജ്ഭവനില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സര്‍, നിങ്ങളുടെ ആതിഥ്യത്തിന് വളരെയേറെ നന്ദി” മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ് ഗോവയില്‍ പുരോഗമിക്കുകയാണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്!ത ജിജോയുടെ കഥയെ ആസ്!പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Related Articles

Back to top button