KERALALATEST

പി ജയരാജൻ ഈമാനുള്ള കമ്മ്യൂണിസ്റ്റുകാരൻ; ആർ എസ് എസിന്റെ ഘടകകക്ഷിയാണ് സിപിഐഎമ്മെന്ന് കെ എം ഷാജി

ആർ എസ് എസിന്റെ ഘടകകക്ഷിയാണ് സിപിഎം എന്ന് കെ എം ഷാജി. ആർഎസ്എസിന്റെ അജണ്ടകൾ മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎം ആണെന്നും അത് കൊണ്ടാണ് ആർഎസ്എസ് ഘടകക്ഷിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പിയെ ആർ.എസ്.എസ് കയ്യൊഴിഞ്ഞു. കേരളത്തിൽ ആർഎസ്എസിന് ക്ലച്ച് പിടിക്കാൻ കഴിയാതെ പോയത് ബി.ജെ.പിയെന്ന രാഷ്ട്രീയ പാർട്ടിയുടെ പിടിപ്പുകേടാണെന്ന തിരിച്ചറിവാണ് അവർക്കുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ ബി.ജെ.പിയെ ഒരു തമാശയായിട്ട് മാത്രമേ ആർ.എസ്.എസ് എടുത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ് എന്ന ആശയം നടപ്പിലാക്കാൻ ഏറ്റവും നല്ലത് സി.പി.ഐ.എം ആണെന്ന അവർ് തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ആർ.എസ്.എസിന്റെ അജണ്ട, അത് മതന്യൂനപക്ഷങ്ങൾക്ക് എതിരായിരുന്നാലും രാഷ്ട്രത്തിന്റെ അടിസ്ഥാന താത്പര്യങ്ങൾക്ക് എതിരായിരുന്നാലും ഗാന്ധി നിന്ദയുടെ കാര്യത്തിലായാലുമൊക്കെ അതെല്ലാം മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎമ്മാണ്. അതിനാലാണ് അവരെ ആർ.എസ്.എസ് ഘടകകക്ഷിയായി ചേർത്തിരിക്കുന്നത്. ലാവ്‌ലിൻ കേസുമുതൽ നിരവധി കേസുകളാൽ അവരെ വരിഞ്ഞ് മുറുക്കി ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയേണ്ടത് ജനാധിപത്യ വിശ്വാസികൾ ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു. സി.പി.എമ്മിനെയാണ് കയ്യൊഴിയേണ്ടത്. പി. ജയരാജനെ സി.പി.ഐ.എം കയ്യൊഴിഞ്ഞതിന് കാരണം അദ്ദേഹം നല്ലൊരു കമ്മ്യൂണിസ്റ്റാണ് എന്നതാണ്. അദ്ദേഹത്തിനോട് തങ്ങൾക്ക് ഒരുപാട് എതിർപ്പുണ്ട്. താനുൾപ്പെടെ പാർട്ടിയുടെ ആളുകൾ ജയരാജനെ പ്രതിചേർക്കുന്നതിനായി സി.ബി.ഐയുടെ മുന്നിൽ കേസ് നടത്തുകയാണ്. കാരണം അദ്ദേഹം ഒരു നല്ല കമ്മ്യൂണിസ്റ്റാണ്.

ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പി. ജയരാജൻ. അതുകൊണ്ട് അയാൾ അഴിമതി നടത്താറില്ല. അയാളുടെ മക്കൾ കല്ലുവെട്ടുകാരാണ്, തൊഴിലാളികളാണ്, അയാളുടെ മക്കൾ ‘ബോംബുണ്ടാക്കുന്നവരാണ്’. നല്ല സി.പി.ഐ.എം കാരനുമാണ്. അതുകൊണ്ട് തന്നെ പി. ജയരാജൻ ആർ.എസ്.എസിന്റെ കണ്ണിലെ കരടുമാണെന്നും കെഎം ഷാജി പറഞ്ഞു. ആർ.എസ്.എസും സി.പി.ഐ.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ അവസാനത്തെ ഉദാഹരണമാണ് പി ജയരാജനെ കയ്യൊഴിയുന്നതിൽ നിന്ന് വ്യക്തമാകുന്നത്. ഈ അജണ്ടയാണ് കേരളത്തിലെ മുഖ്യമന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് സഖാവ് പിണറായി വിജയൻ നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button