BREAKING NEWSKERALA

വയനാട്ടില്‍ വാഹനാപകടം; നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു

കല്പറ്റ: വയനാട് മുട്ടിലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെ ദേശീയപാതയില്‍ മുട്ടില്‍ വാരിയാടായിരുന്നു അപകടം.
കല്പറ്റ ഭാഗത്തുനിന്നുവന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ആകെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെല്ലാം പാലക്കാട് നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികളാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button