BREAKING NEWSKERALA

കെ.കെ.രമയ്ക്ക് എതിരായ അധിക്ഷേപം,പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം, പറഞ്ഞതിലുറച്ച് എം എം മണി

തിരുവനന്തപുരം: കെ കെ രമയെ അധിക്ഷേപിച്ച എം എം മണിക്ക് എതിരായ പ്രതിഷേധം ഇന്നും നിയമസഭയില്‍ പ്രതിപക്ഷം തുടരും. രമ വിധവ ആയത് വിധി കൊണ്ടാണെന്നും സി പി എമ്മിന് പങ്കില്ലെന്നുമായിരുന്നു മാണിയുടെ വിവാദ പരാമര്‍ശം.മണി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ഇന്നലെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയും മണിയെ ന്യായീകരിക്കുക ആയിരുന്നു. നിയമസഭയില്‍ മുഖ്യമന്ത്രിയെ വിമശിച്ചതിന് പിന്നാലെ രമക്കെതിരെ സി പി എം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നുണ്ട്
താന്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു മണി പറഞ്ഞു. തന്റെ വീക്ഷണത്തില്‍ തോന്നിയ കാര്യമാണ് പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ശരിയല്ല. തന്നെ അറസ്റ്റ് ചെയ്തു നാട് കടത്തിയത് തിരുവഞ്ചൂരിന്റെ പോലീസാണ്. സഭയില്‍ കിടന്നു ബഹളം ഉണ്ടാക്കിയാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്തോ അപമാനിച്ചു’ എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താന്‍ കേട്ടു. അവര്‍ വിധവയായതില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീര്‍ത്തികരമല്ല. പ്രധാന ചര്‍ച്ചകള്‍ വരുമ്പോള്‍ ഇത്തരത്തില്‍ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവര്‍ത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button