BREAKING NEWSWORLD

‘ഇവള്‍ക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല’ 4 വര്‍ഷം കാത്തിരുന്ന പ്രണയവിവാഹം മുടക്കി അമ്മായിയമ്മ

നാല് വര്‍ഷം കാത്തിരുന്ന പ്രണയവിവാഹം മുടക്കി അമ്മായിയമ്മ. ടുണീഷ്യയിലാണ് സംഭവം. അമ്മായിയമ്മ വിവാഹം മുടക്കിയതാകട്ടെ നിറത്തിന്റെയും ഉയരത്തിന്റെയും പേരിലും. തന്റെ നാല് വര്‍ഷത്തെ പ്രണയം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ലാമിയ അല്‍ലബാവി. അന്ന് അവളുടെ വിവാഹമായിരുന്നു.
ലക്ഷങ്ങള്‍ ചിലവിട്ട് അവള്‍ തന്റെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി. വെളുത്ത വസ്ത്രം ധരിച്ച് സുന്ദരിയായി അവള്‍ വരന്റെ സമീപം വന്ന് നിന്നു. ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അവള്‍ക്ക് അത്. എന്നാല്‍, ഈ സന്തോഷം നിമിഷ നേരംകൊണ്ടാണ് കണ്ണീരില്‍ കുതിര്‍ന്നത്. മകന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിനെ അമ്മ ആദ്യമായി കണ്ടതും വിവാഹ വേദിയില്‍ വെച്ച് തന്നെയായിരുന്നു.
വരന്‍ വധുവിന്റെ കഴുത്തില്‍ താലി അണിയിക്കാന്‍ ഒരുങ്ങവെയാണ് അമ്മായിയമ്മ എതിര്‍പ്പുമായി രംഗത്ത് വന്നത്. അതിഥികള്‍, നോക്കി നില്‍ക്കെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ മകനോട് ആവശ്യപ്പെട്ടു. എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കാതെ ആളുകള്‍ ആശയക്കുഴപ്പത്തിലായി. ‘ഇവള്‍ക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല,’ എല്ലാവരും നോക്കി നില്‍ക്കെ അമ്മായി അമ്മ ഉറക്കെ പറഞ്ഞു.
തന്റെ മകനെ വിവാഹം ചെയ്യാന്‍ അവള്‍ യോഗ്യയല്ലെന്നും അമ്മായമ്മ പറഞ്ഞു. ഇതോടെ വധു സങ്കട കടലിലായി. എന്നാല്‍ ഇതെല്ലാം കണ്ടും കേട്ടും നിന്ന വരന്‍ ഒരുക്ഷരം പോലും സംസാരിക്കാതെ ഇരുന്നത് അതിഥികളിലും അമ്പരപ്പുളവാക്കി. പലരും അയാളോട് അവളെ ഉപേക്ഷിക്കരുത് എന്ന് അപേക്ഷിച്ചുവെങ്കിലും അയാള്‍ ചെവികൊണ്ടില്ല. അയാള്‍ അമ്മയുടെ ഭാഗം ചേര്‍ന്ന് അവളെ ഉപേക്ഷിക്കാന്‍ തയ്യാറായി. വിവാഹം മുടക്കി വരന്‍ തന്റെ അമ്മയ്‌ക്കൊപ്പം പോവുകയും ചെയ്തു.

Related Articles

Back to top button