BREAKING NEWSKERALALATEST

ഇടുക്കിയില്‍ യുവാവ് തുടലില്‍ തീകത്തി മരിച്ചതായി കണ്ടെത്തിയതില്‍ അന്വേഷണം

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. ചിന്നക്കനാല്‍ 301 കോളനിയിലെ താമസക്കാരനായ തരുണിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തരുണ്‍ താമസിച്ചിരുന്ന വീടിന്റെ പിന്‍ഭാഗത്താണ് മൃതദേഹം കണ്ടത്. മൃതദേഹം വീടിന്റെ ജനാലയുമായി നായക്കളെ പൂട്ടുന്ന തുടല്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെങ്കിലും മൃതദേഹം ചങ്ങലയില്‍ ബന്ധിച്ചിരുന്നത് ദുരൂഹതയുണ്ടാക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വീടിന്റെ സമീപത്തുനിന്ന് ഒരു വടിയും, പെട്രോള്‍ ഉണ്ടായിരുന്ന കുപ്പിയും, ലൈറ്ററും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ വീടിനടുത്തൂടെ സ്‌കൂട്ടറില്‍ അമിതവേഗതയില്‍ പോകുന്നതായി നാട്ടുകാര്‍ കണ്ടിരുന്നുണ്ട്. ഇതിനുശേഷമാണ് ഇയാളെ കാണാതാവുന്നത്. സംഭവ സമയത്ത് വീട്ടില്‍ തരുണിന്റെ കിടപ്പുരോയിഗായ വല്യമ്മ മാത്രമാണുണ്ടായിരുന്നത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത ശാന്തന്‍പോറ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button