BREAKING NEWSKERALALATEST

‘കടക്കൂ പുറത്ത്’ എന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ട: ലത്തീൻ അതിരൂപത

മുഖ്യമന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ലെന്ന് ലത്തീൻ അതിരൂപത. കടക്കൂ പുറത്തെന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ട. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു എന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. തുറമുഖ മന്ത്രി വിഡ്ഢിയാണ്. അദ്ദേഹത്തിന്റെ പ്രസംഗം കള്ളങ്ങൾ കുത്തിനിറച്ചതാണ്. കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക് തിരിച്ചുകൊടുക്കണമെന്നും ഫാദർ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ മത്സ്യത്തൊഴിലാളിസമരം മുൻകൂട്ടി തയാറാക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തുറമുഖനിർമാണം നിർത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കി. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിർമാണം നിർത്തിയാൽ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button