BREAKING NEWSLATESTNATIONAL

സിബിഐ റെയ്ഡിനുശേഷം ഗുജറാത്തില്‍ എഎപിയുടെ വോട്ട്‌ഷെയര്‍ നാല് ശതമാനം കൂടി: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സി.ബി.ഐ റെയ്ഡ് നടന്ന ശേഷം ഗുജറാത്തില്‍ എ.എ.പിയുടെ വോട്ട് ഷെയര്‍ നാല് ശതമാനം വര്‍ധിച്ചതായി അരവിന്ദ് കെജ്‌രിവാള്‍. അറസ്റ്റ് ചെയ്യുമ്പോഴേക്കും അത് ആറ് ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയത്തിലെ ക്രമക്കേട് ആരോപിച്ച് സിസോദിയയുടെ താമസ സ്ഥലമടക്കം 31 ഇടത്താണ് സിബിഐ റെയ്ഡ് നടത്തിയത്. സിസോദിയ അടക്കം 15 പേരെ ചേര്‍ത്ത് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിരുന്നു.
‘സിസോദിയക്കെതിരേ ചുമത്തിയിരിക്കുന്നത് വ്യാജ കേസാണ്. അദ്ദേഹം അന്വേഷണത്തെ സ്വാഗതം ചെയ്തതാണ്. അപകീര്‍ത്തിപ്പെടുത്തി ഭീഷണിപ്പെടുത്താമെന്ന് നോക്കേണ്ട. സിസോദിയെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് മുകളില്‍ വലിയ സമ്മര്‍ദമാണുള്ളത്’ അദ്ദേഹം ആരോപിച്ചു.
എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാന്‍ ബിജെപി 20 കോടിമുതല്‍ 50 കോടി വരെ ചിലവഴിക്കുകയാണ്. സ്‌കൂളുകളും കോളേജുകളും പണിയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോയെന്നും കെജ്‌രിവാള്‍ ചോദിച്ചു. എന്റെ രണ്ട് കുട്ടികളും ഐ.ഐ.ടിയില്‍ പഠിച്ചതാണ്. ഇതേ വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കണമെന്നാണ് എന്റെ ആഗ്രഹമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Related Articles

Back to top button