KERALALATEST

കൈക്കൂലി കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ ജാസൂസ്’: ആര്‍ടിഒ ഓഫീസുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ ജാസൂസ്’ എന്ന പേരിലുള്ള പരിശോധന വൈകുന്നേരത്തോടെയാണ് തുടങ്ങിയത്. ഏജന്റുമാരില്‍ നിന്ന് പണം വാങ്ങുന്നവെന്ന വിവരത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് എസ്പിമാര്‍, നാളെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
കോളജ് ക്യാമ്പസുകളില്‍ പ്രധാനപ്പെട്ട ദിവസങ്ങളിലെ ആഘോഷങ്ങള്‍ അതിരുവിടരുത് എന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. സമീപകാലത്തായി കലാലയങ്ങളില്‍ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷന്‍ ആര്‍ട്‌സ്‌ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസില്‍ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങള്‍ കാണിച്ച് മറ്റുള്ളവരുടെമുന്നില്‍ ഹീറോയാകാന്‍ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളതെന്ന് കുറിപ്പ് പറയുന്നു.
ക്യാമ്പസ് മാനേജ്‌മെന്റും, അദ്ധ്യാപകരും , രക്ഷിതാക്കളും ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കഴിയുന്നതും വാഹനങ്ങള്‍ ഇത്തരം ആഘോഷങ്ങള്‍ക്കായി നല്‍കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന് അപകട ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം പ്രകടനങ്ങളുടെ വീഡിയോ സഹിതം അതാത് ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഓ മാരെ വിവരം അറിയിക്കാവുന്നതാണ് എന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Related Articles

Back to top button