KERALALATEST

‘തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക് ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട്’; ഇടയലേഖനവുമായി തലശേരി അതിരൂപത

തീവ്രവാദ സംഘടനകൾ ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമാക്കി ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നതായി തലേശേരി അതിരൂപതയുടെ ഇടയലേഖനം. ഞായറാഴ്ച തലേശേരി അതിരൂപതയിലെ പള്ളികളിൽ ഇടയലേഖനം വായിച്ചു.

 

‘ജൻമം നൽകി സ്‌നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാർത്ഥന നിയോഗമായി സമർപ്പിക്കാം’… ഈ വരികൾ അടങ്ങിയ ഇടയലേഖനമാണ് പള്ളികളിൽ വായിച്ചത്. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ മക്കൾ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി തയ്യാറാക്കിയ അതിരൂപതാ മതബോധന കേന്ദ്രം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും തലശേരി അതിരൂപത ഇടയലേഖനത്തിൽ പറയുന്നു.

Related Articles

Back to top button