കൊച്ചി : മുന്‍നിര മെമ്മറി സൊലൂഷന്‍സ് സേവന ദാതാക്കളായ ലെക്‌സര്‍, ലോകത്തിലെ തന്നെ വേഗതയേറിയ പ്രൊഫഷണല്‍, സി ഫെക്‌സ് പ്രസ് ടൈപ്പ് ബി കാര്‍ഡ് ഡയമണ്ട് സീരീസ് അവതരിപ്പിച്ചു. ചലച്ചിത്ര മേഖലയ്ക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഇത്.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് ഫ്‌ളോയെ ഇത് അതിശയിപ്പിക്കുന്ന വേഗതയില്‍ ത്വരിതപ്പെടുത്തും. 1900 എംബി റീഡും 1700 എംബി റൈറ്റും ആണ് പ്രത്യേകത. ഉദ്പാദന ക്ഷമതയുടെ കാര്യത്തിലും ഇത് മികവുറ്റതാണ്.
ലെക്‌സര്‍ പ്രൊഫഷണല്‍ സി ഫെക്‌സ് പ്രസ് ടൈപ്പ് ബി ഡയമണ്ട് സീരീസ് കേരളത്തില്‍ ഉടനീളമുള്ള വീ ട്രേഡേഴ്‌സ് ഷോറൂമുകളില്‍ ലഭ്യമാണ്. സീരീസിന്റെ പ്രാരംഭശേഷി 128 ജിബി ആണ്. വില 16,000 രൂപ. 256 ജിബിയുടെ വില 26,000 രൂപയും. വൈബ്രേഷന്‍, കഠിനമായ താപനില എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും.
15 Less than a minute