വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു കേരള പിഎസ്സി അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പിഎസ്സി പരീക്ഷയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്.
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.