BREAKING NEWSKERALALATEST

കണ്ണൂർ വി സി നിയമനം: മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകും

കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകും. വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. വിജിലൻസ് ഡയക്ടറുടെ ശുപാർശയിലാണ് ഉത്തരവ്.

പ്രോസിക്യൂട്ടർമാർ ഇല്ലാത്തതിനാൽ വിജിലൻസ് കോടതിയിൽ കേസുകൾ കെട്ടി കിടക്കുമ്പോഴാണ് മുഖ്യമന്ത്രിക്കായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകുന്നത്. ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി 29 നാണ് പരിഗണിക്കുന്നത്.

Related Articles

Back to top button