BREAKING NEWSKERALALATEST

‘ഒരു കൊലപാതകി ചത്തു’- കോടിയേരിയുടെ മരണത്തിന് പിന്നാലെ അധിക്ഷേപ കുറിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാന്‍

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ മരണത്തില്‍ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപകരമായ കുറിപ്പ് പങ്കുവെച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെ ഡിജിപിക്ക് പരാതി. മുന്‍ ഗണ്‍മാന്‍ ഉറൂബിനെതിരെയാണ് പരാതി.

പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ ‘ഒരു കൊലപാതകി ചത്തു’ എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

കേരള പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുന്‍കൈകയെടുത്ത ആഭ്യന്തര മന്ത്രിമാരില്‍ ശ്രദ്ധേയനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും അം?ഗീകരിക്കുന്ന കാര്യമാണ്. വിവാദങ്ങളില്‍പ്പെടാതെ ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോകാനും കോടിയേരിക്ക് കഴിഞ്ഞിരുന്നു.

Related Articles

Back to top button