BREAKING NEWSKERALA

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്; ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. ജസ്റ്റിസുമാരായ യു.യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറ്റം ചെയ്ത നടപടി ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി 2020 ഒക്ടോബര്‍ 19ന് തള്ളിയിരുന്നു. പിന്നീടാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Related Articles

Back to top button