
പൃഥ്വിരാജും സംവിധായകന്‍ വൈശാഖും പോക്കിരിരാജയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ‘ഖലീഫ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിയുടെ പിറന്നാളിനോട് അനുബന്ധിച്ച് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ഇറക്കിയത്. സ്വര്‍ണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ച് നില്‍ക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത്.
സിനിമയുടെ പേരിന് മുകളിലായി ദ റൂളര്‍ എന്നും കാണാം. പ്രതികാര കഥയായിരിക്കും ഖലീഫ എന്നാണ് പോസ്റ്ററിലെ തലവാചകം സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റഭിനേതാക്കളേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കടുവയ്ക്ക് ശേഷം ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രമാണ് ഖലീഫ. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സുരാജ് കുമാര്‍, സാരിഗമ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.