BREAKING NEWSLATESTNATIONALTOP STORY

പിന്തുണച്ചവർക്ക് നന്ദി, ഖർഗെയെ വസതിയിൽ സന്ദർശിച്ച് ശശി തരൂർ

കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയെ വസതിയിൽ സന്ദർശിച്ച് ശശി തരൂർ. അഭിനന്ദനം അറിയിക്കാനായാണ് അദ്ദേഹം നേരിട്ട് ദില്ലിയിലെ ഖർഗെയുടെ വസതിയിലെത്തിയത്. കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ജീവനം തുടങ്ങിയ ദിവസമാണിതെന്ന് തരൂർ പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഖർകെയിൽ നിക്ഷിപ്തമായത് വലിയ ഉത്തരവാദിത്തമാണ്. ഒരുമിച്ച് ഒറ്റക്കെട്ടായി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകും. തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച തരൂർ, കോൺഗ്രസ് പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പ് ഇവിടെ തുടങ്ങട്ടെയെന്നും ആശംസിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker