KERALALATESTTOP STORY

വാഹനാപകടത്തിൽ വാവാ സുരേഷിന് ഗുരുതര പരിക്ക്

വാഹാനപകടത്തിൽ വാവാ സുരേഷിന് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചായിരുന്നു അപകടം. വാവാ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോ‍ഡരികിലെ ഭിത്തിയിൽ ഇടിക്കുകയും പിന്നിൽ വാവാ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.

അപകടത്തിൽ ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിൻ്റെ കാറിലേക്ക് എതിര്‍ ദിശയിൽ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് കാര്‍ നിന്നത്.

 

ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വാവാ സുരേഷിനേയും കാറിൻ്റെ ഡ്രൈവറേയും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വാവായുടെ മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് വാവാ സുരേഷ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker