BREAKING NEWSKERALALATEST

വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം പൊള്ള: വി.ഡി സതീശന്‍

വിദേശയാത്ര പ്രതീക്ഷിച്ചതിലും നേട്ടമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.മുഖ്യമന്ത്രിയുടെ  അവകാശവാദം പൊള്ളയാണ്.വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്തതാണ്.പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല.

ഹിന്ദുജ ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ ലണ്ടനിൽ പോകുന്നതെന്തിന്?.2019ൽ ജപ്പാൻ സന്ദർശനം കഴിഞ്ഞ് വന്ന് പ്രഖ്യാപിച്ച ഒന്നും നടന്നില്ല.കാലാകാലങ്ങളായി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി

.പാലക്കാട്ടും കുട്ടനാട്ടിലും കൊയ്ത നെല്ല് പാടത്ത് കിടക്കുകയാണ് , നെൽ കർഷകരെ കണ്ണീരിലാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാട് ഭരിക്കുന്നത്.കർഷകർക്ക് വേണ്ടി ചെറുവിരൽ അനക്കുന്നില്ല. അരിവില ഓണത്തിന് ശേഷം 11 രൂപ കിലോക്ക് കൂടി.റബ്ബർ വിലയിടിവ്.പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല.

യുഡിഎഫ് യോഗത്തിൽ സ്വയം വിമർശനം ഉണ്ടായി.സർക്കാരിനെതിരായ പ്രതിപക്ഷ പ്രവർത്തനത്തിൽ കൂടുതൽ ഇടപെടൽ വേണമെന്ന് വിമർശനം ഉയർന്നു.എല്ലാറ്റിനും സമരം ചെയ്യുക നയമല്ല. പ്രതിപക്ഷ പ്രവർത്തനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker