മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ പ്രെസിങ്ങ് ഉപകരണങ്ങളും രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഹെയര്‍ സ്‌ട്രെയിറ്റ് ചെയ്യുന്നതിനുള്ള രാസപദാര്‍ത്ഥങ്ങള്‍ ഹോര്‍മോണുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം. സ്തനാര്‍ബുദവും അണ്ഡാശയ ക്യാന്‍സറും ഉണ്ടാവാനുള്ള സാധ്യതയാണ് ഓക്‌സ്ഫര്‍ഡ് അക്കാദമിയുടെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്
കറുത്ത വര്‍ഗക്കരായ സ്ത്രീകള്‍ക്കാണ് ഇത്തരത്തില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത ഏറെയുള്ളത്. പഠനം പ്രകാരം, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാത്ത സ്ത്രീകളില്‍ 1.6 ശതമാനം പേര്‍ക്ക് 70ആം വയസില്‍ അണ്ഡാശയ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ 4 ശതമാനം പേര്‍ക്കാണ് 70ആം വയസില്‍ അണ്ഡാശയ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ 35 മുതല്‍ 74 വയസ് വരെയുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്.
74 Less than a minute