BUSINESSBUSINESS NEWS

നോക്കിയ ജി 11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററി അടക്കം നിരവധി സവിശേഷതകളുമായി നോക്കിയ ജി പരമ്പരയിലെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ ജി 11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു.
മൂന്നു വര്‍ഷത്തേക്കുള്ള പ്രതിമാസ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍, ആന്‍ഡ്രോയ്ഡിന്റെ രണ്ടു പതിപ്പുകള്‍ തുടങ്ങിയവ ഇതിന്റെ സവിശേതകളാണ്.
ഏറ്റവും ആവശ്യമുള്ളപ്പോള്‍ സൂപ്പര്‍ ബാറ്ററി സേവര്‍ വഴി അധിക മണിക്കൂറുക? കൂടെ ലഭ്യമാക്കുവാ? പോളികാര്‍ബണേറ്റ് ബോഡിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
എഐ സാങ്കേതികവിദ്യയുടെ പിന്തുണയോട് കൂടിയ 50എംപി ക്യാമറ, 6.5ഭ എച്ച്ഡി + ഡിസ്‌പ്ലേ സ്വീറ്റ് സ്‌പോട്ട് എന്നിവയും മറ്റു പ്രത്യേകതകളിലുള്‍ പ്പെടുന്നു.
കൂടുതല്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ വഴി
നോക്കിയ ജി 11 പ്ലസ് നിങ്ങളുടെ വിവരങ്ങളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സുരക്ഷിതമായിരിക്കാന്‍ സഹായിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ എംഇഎന്‍എ വൈസ് പ്രസിഡന്റ് സാന്മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker