തലശേരി: സ്പീക്കര്‍ എ.എന്‍.ഷംസീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സ്പീക്കര്‍ തലശേരി സഹകരണ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. രക്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ആരോഗ്യനില തൃപ്തികരമാണ് എന്ന് ചികിസിക്കുന്ന ഡോക്ടര്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്കു വിലക്കുണ്ട്.