കേരളത്തിലെ പൊലീസുകാര്‍ അക്രമികളായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആര് സ്റ്റേഷനില്‍ പോയാലും മര്‍ദ്ദനം. എന്തിനും തല്ലാമെന്ന അവസ്ഥയാണ് കേരളത്തിലേത്. പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ദോസ് കുന്നപ്പിളിലിന് എതിരായ നടപടി പരിഗണനയിലെന്ന് സുധാകരന്‍ പറഞ്ഞു. എല്‍ദോസിന്റെ വിശദീകരണം വായിച്ചിട്ടില്ല. കോടതി ഉത്തരവ് പരിശോധിച്ച ശേഷമാകും തുടര്‍ നടപടി. നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.