തിരുവനന്തപുരം: ഒടിടി സിനിമയെന്ന പേരില്‍ അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയില്‍, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ നടനാണ് പരാതിക്കാരന്‍. കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നാണു പരാതി.
ഒടിടി പ്ലാറ്റ്‌ഫോമില്‍ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ സംപ്രേഷണം തടണമെന്നാവശ്യപ്പെട്ടു യുവനടന്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ വിവരങ്ങള്‍ കൈമാറാതെ സീരിസില്‍ അഭിനയിപ്പിച്ചെന്നും ജീവിതം ദുരിതത്തിലായെന്നും കാണിച്ചാണു ഹൈക്കോടതിയെ സമീപിച്ചത്.