BREAKING NEWSLATESTTECHWEB

പരിഷ്‌കാരങ്ങളുമായി പുതിയ ഭാവത്തില്‍ ജിമെയില്‍

ജിമെയില്‍ ഉപയോക്താക്കള്‍ക്ക് നിരവധി മാറ്റങ്ങളുമായി പരിഷ്‌കരിച്ച രൂപവുമായി ഗൂഗിള്‍. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജിമെയിലിന് നിരവധി പുതിയ മാറ്റങ്ങളാണ് ഗൂഗിള്‍ കൊണ്ടുവരുന്നത്. ജിമെയിലിലെ ഏറ്റവും പുതിയ അപ്‌ഡേഷനനുസരിച്ച് ഇനി മുതല്‍ ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ് തുടങ്ങിയവ ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാകും.
അപ്‌ഡേറ്റ് ചെയ്ത പുതിയ ജിമെയിലില്‍ ഗൂഗിള്‍ ആപ്പുകളിലേക്ക് ഒരുമിച്ച് ആക്‌സസ് നല്‍കിയിരിക്കുകയാണ്. ജിമെയിലിന്റെ പഴയ രൂപത്തിലേക്ക് മടങ്ങാനുള്ള ഉപയോക്താവിന്റെ നിലവിലുള്ള ഓപ്ഷനും വൈകാതെ ഗൂഗിള്‍ തിരിച്ചെടുക്കും. ജിമെയില്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ്, സ്‌പേസ് എന്നിവ പോലുള്ള ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഒരിടത്ത് എത്തിച്ചുകൊണ്ടാണ് ജിമെയിലിന് പുതിയ ഡിസൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ വ്യത്യസ്ത ആപ്പുകളിലേക്കും എളുപ്പത്തില്‍ ആക്‌സസ് നല്‍കാനാണ് പുതിയ യുഐ ലക്ഷ്യമിടുന്നതെങ്കിലും, പഴയ ഡിസൈനിലേക്ക് മടങ്ങാനുള്ള ഓപ്ഷന്‍ തുടര്‍ന്നും നല്‍കിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഉപയോക്താക്കള്‍ക്ക് ജിമെയിലിന്റെ പഴയ ഡിസൈനിലേക്ക് മടങ്ങാനുള്ള ഓപ്ഷന്‍ ഇല്ലാതാകും.
പുതിയ യുഐ ഉപയോഗിച്ച് ഉപയോക്താവിന് ജിമെയില്‍ തീമും മാറ്റാം. ഉപയോക്താക്കള്‍ക്ക് ഡിഫോള്‍ട്ട് ആപ്പുകള്‍ നീക്കം ചെയ്യാനും പെട്ടെന്നുള്ള ആക്‌സസിനായി പ്രധാനപ്പെട്ട ആപ്പുകള്‍ ചേര്‍ക്കാനും കഴിയും. ഈ വര്‍ഷം ജനുവരി മുതലാണ് ഗൂഗിള്‍ ജിമെയിലില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker