ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇതിനായി ഉച്ചയ്ക്ക് മൂന്നിന് പ്രത്യേക ബെഞ്ച് രൂപവത്കരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു.
ഗ്യാന്‍വാപി പള്ളിസമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും. ഇക്കാര്യം ചൊവ്വാഴ്ച കോടതിനടപടികള്‍ ആരംഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ ഉന്നയിച്ചു. ഇതോടെയാണ് ബെഞ്ച് രൂപവത്കരിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.